സംവരണം: ഇന്ന്​ പി.ഡി.പി പ്രതിഷേധം

കൊച്ചി: സംവരണ സിദ്ധാന്തത്തി​െൻറ ആത്മാവിെന മുറിവേൽപിക്കുന്ന സർക്കാർ നയം തിരുത്തുക, ജനസംഖ്യ ആനുപാതിക സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.ഡി.പി േനതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ വിവിധ മണ്ഡലം ആസ്ഥാനങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് പ്രതിഷേധം. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭൂരിഭാഗം മേഖലകളും മുന്നാക്ക വിഭാഗങ്ങൾ കൈയടക്കി െവച്ചിരിക്കുകയാണെന്ന അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും മുന്നാക്ക വിഭാഗങ്ങളുടെ ദാരിദ്ര്യം മാനദണ്ഡമാക്കി സംവരണം ഏർപ്പെടുത്തുന്നതിലൂടെ വീണ്ടും സംവരണം അട്ടിമറിക്കാനാണ് സർക്കാർ തുനിയുന്നതെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.