മക​െൻറ വിവാഹതടസ്സം മാറ്റാമെന്ന് വിശ്വസിപ്പിച്ച് സ്വർണമാല തട്ടിയെടുത്തു

ചെങ്ങന്നൂർ: മക​െൻറ വിവാഹതടസ്സം മാറാൻ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ രണ്ടര പവ​െൻറ താലിമാല തട്ടിയെടുത്തു. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് സുമേഷ് ഭവനിൽ സുകുമാര​െൻറ ഭാര്യ സുധർമയുടെ (51) മാലയാണ് ദല്ലാൾ ചമഞ്ഞെത്തിയയാൾ തട്ടിയെടുത്തത്. സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഡീസൽ മെക്കാനിക്കായി ഖത്തറിൽ ജോലി ചെയ്യുന്ന 28കാരനായ സുമേഷിന് വിവാഹാലോചനകൾ ശരിയാകുന്നുണ്ടായില്ല. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിെല നഴ്സുമാരെ വിവാഹം ആലോചിക്കാമെന്ന് പറഞ്ഞാണ് ദല്ലാൾ എത്തിയത്. ചൊവ്വാദോഷമുള്ളതിനാൽ വിവാഹം ശരിയാകാൻ 'പുത്താലി പൂജ' നടത്തണമെന്നും ഇതിന് സ്വർണമാല വേണമെന്നും ആവശ്യപ്പെട്ടു. സുധർമ താലിമാല നൽകുകയും ചെയ്തു. തുടർന്ന് അരിയുൾപ്പെടെ സാധനങ്ങളും ശേഖരിച്ച് കിഴികളിലാക്കി ക്ഷേത്രത്തിൽ പോകണമെന്നും നിർദേശിച്ചു. 750 രൂപ കൂടി വാങ്ങിയ ശേഷം സുകുമാരനെയും കൂട്ടി മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു. മിച്ചൽ ജങ്ഷനിൽ എത്തിയപ്പോൾ പ്രതിമകൾ വാങ്ങണമെന്നുപറഞ്ഞ് ഒാേട്ടായിൽനിന്ന് ഇറങ്ങി. പിന്നീട് ഇയാൾ വന്നില്ല. സ്വർണമാല നഷ്ടപ്പെട്ടതറിഞ്ഞ് ഇയാളെ സമീപപ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മാന്നാർ സ്റ്റേഷനിൽ പരാതി നൽകി. ഭരണിക്കാവ് സ്വദേശി ദാമോദരൻ ആണ് ദല്ലാൾ ചമഞ്ഞ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്നും വിവരം ലഭിച്ചെന്ന് എസ്.ഐ കെ. ശ്രീജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.