കു​​ട്ടി​​ക​​ൾ​​ക്കുനേ​​രെ​​യു​​ള്ള ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ളിൽ വൻവർധന

പൂച്ചാക്കൽ (ആലപ്പുഴ): കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ റിപ്പോർട്ട്. കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുപ്രകാരം നാലുവർഷമായി കുറ്റകൃത്യങ്ങളിൽ വൻവർധനയുണ്ട്. പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ അബ്യൂസസ്) നിയമപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞവർഷം മാത്രം 2093 കേസാണ് രജിസ്റ്റർ ചെയ്തത്. ഇരയായത് 2192 കുട്ടികളും. 2013ൽ 1002, 2014ൽ 1380, 2015ൽ 1569 കേസാണ് രജിസ്റ്റർ ചെയ്തത്. 2016ലെ 2491 പ്രതികളിൽ 1663 പേർ കുട്ടികൾക്ക് അടുത്തറിയാവുന്നവരാണ്. പീഡിപ്പിക്കുന്നതിൽ 67 ശതമാനവും അടുത്ത ബന്ധുക്കളാണ്. പോക്സോ കേസുകൾ വ്യാപകമായി കോടതിയിൽ കെട്ടിക്കിടക്കുന്നുമുണ്ട്. 2016ലെ കണക്കുപ്രകാരം കുട്ടികളുടെ കോടതി, പ്രത്യേക കോടതികളിലെ പോക്സോ കേസ് 4275 ആണ്. ആലപ്പുഴ ജില്ലയിലെ 179 കേസിൽ തീർപ്പാക്കിയത് അഞ്ചെണ്ണം മാത്രം. സംസ്ഥാനത്തെ 4275 കേസിൽ തീർപ്പാക്കിയത് 620 എണ്ണം (14.50 ശതമാനം). 73 കേസിൽ മാത്രമാണ് ശിക്ഷിച്ചത്. 484 കേസിലെ പ്രതികളെ വെറുതെവിട്ടു. ഒത്തുതീർപ്പായത് -58, നഷ്്ടപരിഹാരം അനുവദിക്കപ്പെട്ടവ -23. കേസുകൾ തീർപ്പാക്കുന്നതിലുള്ള കാലതാമസം സംബന്ധിച്ച കമീഷ‍​െൻറ ആശങ്ക ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. പീഡനത്തിനിരയായ 2192 കുട്ടികളിൽ 1029 പേർ 15--18 വയസ്സ് പ്രായപരിധിയിലുള്ളവരാണ്.10-14 വയസ്സുകാർ 800. 47 ശതമാനം പേർ ഒ.ബി.സി വിഭാഗക്കാരാണ്. 21 ശതമാനം മുന്നാക്കവിഭാഗത്തിലും 14 ശതമാനം പട്ടികജാതി വിഭാഗത്തിലും അഞ്ചുശതമാനം പട്ടികവർഗത്തിലും ഉൾപ്പെട്ടവരാണ്. പ്രതികളിൽ 95.5 ശതമാനവും പുരുഷന്മാരാണ്. ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്നത് വീട്ടിലാണെന്നും റിപ്പോർട്ടിലുണ്ട്. തൗഫീഖ് അസ്‌ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.