കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർ കൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഇൗ സാമ്പത്തിക വർഷം ആദ്യ ഏഴുമാസം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 26.24 ലക്ഷമായി ഉയർന്നു. മുൻ വർഷം 21.91 ലക്ഷമായിരുന്നു. 19.74 ശതമാനം വർധന. ഏറ്റവും കൂടുതൽ പേർ ആഭ്യന്തര യാത്ര ചെയ്തത് ഒക്ടോബറിലാണ്- 4,04,208. ഏപ്രിൽ (3.39 ലക്ഷം), മേയ്(3.86), ജൂൺ(3.55), ജൂലൈ (3.66), ആഗസ്റ്റ് (3.88), സെപ്റ്റംബർ (3.83) എന്നിങ്ങനെയാണ് കണക്ക്. ആഭ്യന്തര വിമാന സർവിസുകൾ 15.75 ശതമാനം വർധിച്ചു. ഏഴ് മാസത്തിനിടെ 20,045 സർവിസ്. ഏറ്റവും കൂടുതൽ സർവിസ് ഒക്ടോബറിലാണ്-3077. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 17,318 സർവിസാണ് ആകെയുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.