യു.ഡി.എഫ് ജാഥക്ക് കൊഴുപ്പേകുന്ന നിലപാടാണ് സി.പി.ഐയു​േടത് ^എം.വി. ഗോവിന്ദൻ മാസ്​​റ്റർ

യു.ഡി.എഫ് ജാഥക്ക് കൊഴുപ്പേകുന്ന നിലപാടാണ് സി.പി.ഐയുേടത് -എം.വി. ഗോവിന്ദൻ മാസ്റ്റർ കോതമംഗലം: സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നിറംകെട്ട യു.ഡി.എഫ് ജാഥക്ക് കൊഴുപ്പേകുന്ന നിലപാടാണ് സി.പി.ഐയുടെതെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ. കോതമംഗലം ഏരിയ സമ്മേളനത്തി​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും നേട്ടത്തി​െൻറ വലിയ പങ്ക്പറ്റാൻ സി.പി.ഐ ശ്രമിക്കുകയും എന്നാൽ, എന്തെങ്കിലും പ്രശ്നം ഉടലെടുത്താൽ ഉത്തരവാദി തങ്ങളെല്ലന്ന് ഉയർത്തിപ്പിടിക്കുകയും ചെയ്യും. കോൺഗ്രസുമായുള്ള ബന്ധപ്പെട്ട് തന്ത്രപരമായ ബന്ധം അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട പാർട്ടിയാണ് സി.പി.ഐ. 30 വർഷമായി തുടരുന്ന അടവുനയം പാർട്ടിയുടെ സ്വതന്ത്രമായ വളർച്ചയെ ബാധിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ല. കുത്തകകൾക്ക് വേണ്ടി നിലകൊള്ളുന്നവരാണ് ഇരുപാർട്ടികളും. ഭരണഘടനയെയോ, ജനാധിപത്യത്തെയോ അംഗീകരിക്കാത്ത സ്ത്രീവിരുദ്ധ പ്രസ്ഥാനമാണ് ആർ.എസ്.എസ്. ദേശീയ രാഷ്ട്രീയത്തിൽ ബദലാകാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനന്‍, പി.എം. ഇസ്മായില്‍, പി.ആര്‍. മുരളിധരന്‍, എന്‍.സി. മോഹനന്‍ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി തങ്കളത്തുനിന്ന് ജാഥ ആരംഭിച്ചു. റെഡ് വളൻറിയർ മാർച്ചും, താളമേളങ്ങളും നാടൻ കലാരൂപങ്ങളും ജാഥക്ക് കൊഴുപ്പേകി. ഇടക്ക് പെയ്ത മഴയെ തുടർന്ന് ജാഥ പൂർത്തീകരിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.