മലര്‍വാടി വിജ്ഞാനോത്സവം ജില്ലതല മത്സരവിജയികൾ

കൊച്ചി: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും ചേര്‍ന്ന് മാധ്യമം 'വെളിച്ച'ത്തി‍​െൻറ സഹകരണത്തോടെ നടത്തിയ വിജ്ഞാനോത്സവം ജില്ല തല മത്സരവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്കൂളില്‍ നടന്നു. ടീന്‍ ഇന്ത്യ ജില്ല കോഒാഡിനേറ്റര്‍ കെ.കെ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മലര്‍വാടി -ടീന്‍ ഇന്ത്യ ജില്ല രക്ഷാധികാരി എം.കെ. അബൂബക്കര്‍ മാസ്റ്റര്‍, ഏരിയ രക്ഷാധികാരി ഇസ്മായില്‍ കങ്ങരപ്പടി, എം.ഇ.എസ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.കെ. അബൂബക്കര്‍, കൊച്ചിന്‍ പബ്ലിക് സ്കൂള്‍ സെക്രട്ടറി എ.എം. അബൂബക്കര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. മഹ്ബൂബ് കൊച്ചി, കെ.എ. അമീര്‍ അഫ്സല്‍, എം.എ. ഷമീര്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു. എ.കെ. അബ്ദുൽ ശരീഫ് നദ്വി രക്ഷിതാക്കള്‍ക്ക് പാരൻറിങ് ക്ലാസ് നടത്തി. ടി.എ. ഷാജിര്‍, സിറാജുദ്ദീന്‍ ആലുവ, അബ്ദുല്ലത്തീഫ് കൊച്ചി, അബ്ദുസ്സലാം വാഴക്കുളം, അബ്ദുൽ അസീസ്‌ നെടുമ്പാശ്ശേരി, അബ്ദുല്‍ മജീദ്‌ പറവൂര്‍, അന്‍വര്‍ തുറവുങ്കര, ഷഫീഖ് പറവൂര്‍, സുബൈര്‍ വൈറ്റില, അബ്ദുന്നാസിര്‍ എറണാകുളം, സൈദ്‌ മുഹമ്മദ്‌ എടത്തല, യൂസുഫ് ഏലൂര്‍, നൂറുദ്ദീന്‍ കളമശ്ശേരി, സലിം കളമശ്ശേരി, ആദില്‍ പെരുമ്പാവൂര്‍ എന്നിവര്‍ മത്സര പരിപാടികള്‍ നിയന്ത്രിച്ചു. മലര്‍വാടി ജില്ല കോഒാഡിനേറ്റര്‍ എം. ഷിഹാബുദ്ദീന്‍ സ്വാഗതവും പ്രോഗ്രാം കോഒാഡിനേറ്റര്‍ ജമാല്‍ കങ്ങരപ്പടി നന്ദിയും പറഞ്ഞു. ജില്ല മത്സരവിജയികൾ (എല്‍.പി. വിഭാഗം): അമല്‍ .സി.എസ് - - ആര്‍.വി.യു.എല്‍.പി.എസ് ചെറായി, (വൈപ്പിന്‍ ഉപജില്ല) ആദിനാഥ് -കെ.എ -ജി.എല്‍.പി.ജി.എസ് മൂത്തകുന്നം, പറവൂര്‍ സബ്ജില്ല, അനുവിന്ദ വി. അനൂപ്‌ -ജി.എല്‍.പി.ജി.എസ് മൂത്തകുന്നം (പറവൂര്‍ സബ്ജില്ല) യു.പി വിഭാഗം: അനുഗ്രഹ് വി.കെ -ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര (ആലുവ സബ്ജില്ല), പ്രണവ് കൃഷ്ണ - എന്‍.ബി.സി.ജി.എച്ച്.എസ് മട്ടാഞ്ചേരി മട്ടാഞ്ചേരി സബ്ജില്ല), സോന സജീവ്‌ - - സ​െൻറ് ഫ്രാന്‍സിസ് യു.പി സ്കൂള്‍ ആമ്പല്ലൂര്‍, (തൃപ്പൂണിത്തുറ സബ്ജില്ല) ഹൈസ്കൂള്‍ വിഭാഗം: നിഖില്‍ സുന്ദര്‍ -എം.എസ്.എന്‍.എച്ച്.എസ് അയ്യപ്പൻകാവ്, (എറണാകുളം സബ്ജില്ല), ശ്രീലക്ഷ്മി കെ.ആര്‍ - -ബത്ലഹേം ഡയര എച്ച്.എസ് കിഴക്കമ്പലം, (കോലഞ്ചേരി സബ്ജില്ല), അമീന എം.എച്ച് - ജി.ജി.എച്ച്.എസ്.എസ് പെരുമ്പാവൂര്‍, (പെരുമ്പാവൂര്‍ സബ്ജില്ല) പി.എസ്.സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം കൊച്ചി: പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് കമ്പയിൻ സ്റ്റഡി നടത്താൻ ഇസ്റ സൗജന്യമായി സൗകര്യം ചെയ്തു നൽകും. റിഫ്രഷർ ക്ലാസുകളും മാതൃക പരീക്ഷകളും സ്റ്റഡി മെറ്റീരിയലുകളും നൽകും. ഫോൺ: 9387271800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.