മണ്ണെടുപ്പ് നിയമവിരുദ്ധ​െമന്ന്​ ആക്ഷേപം

ആലുവ: നഗരത്തിൽ സ്വകാര്യ ഭൂമിയിലെ മണ്ണെടുപ്പ് നിയമവിരുദ്ധമാണെന്ന് ആക്ഷേപം. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് സമീപം യൂനിയൻ ബാങ്കി‍​െൻറ സ്ഥലത്താണ് ഭൂനിരപ്പിൽനിന്ന് പത്തടിയോളം ആഴത്തിൽ മണ്ണെടുക്കുന്നത്. ഇൗ സ്ഥലത്തി‍​െൻറ ഒരു ഭാഗം തിരക്കേറിയ റോഡാണ്. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ റോഡ് ഇടിയാൻ സാധ്യതയുണ്ട്. മറ്റൊരു ഭാഗം ജില്ല ആശുപത്രിയാണ്. സമീപത്തെ പറമ്പിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മണ്ണെടുക്കണമെന്നാണ് ചട്ടം. ആശുപത്രി മതിലിനും പഴയ മോർച്ചറി കെട്ടിടത്തിനുമാണ് മണ്ണെടുപ്പ് പ്രധാനമായും ഭീഷണി ഉയർത്തുന്നത്. ശക്തമായ മഴ പെയ്‌താൽ കെട്ടിടവും മതിലും നിലംപൊത്തിയേക്കും. ബാങ്കും ട്രെയിനിങ് കോളജും പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തി​െൻറ പാർക്കിങ് ഏരിയയിൽനിന്ന് മണ്ണെടുത്തു. ട്രെയിനിങ് കോളജിന് കെട്ടിടം നിർമിക്കുന്നതി​െൻറ ഭാഗമാണ് മണ്ണെടുക്കുന്നതെന്നും ഭൂഗർഭ പാർക്കിങ് സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇതിന് നഗരസഭയിൽനിന്ന് അനുമതി ലഭിച്ചതായും അവർ പറയുന്നു. ക്യാപ്‌ഷൻ ea53 mannedup ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് നടക്കുന്ന മണ്ണെടുപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.