റോസസ് 2017; കാർമൽ ജ്യോതി ചാമ്പ്യന്മാർ

ആലുവ: സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് റോട്ടറി ഇൻറര്‍ നാഷനല്‍ നടത്തുന്ന റോട്ടറി ഒളിമ്പിക്‌സ് റോസസി​െൻറ മത്സരങ്ങളില്‍ അടിമാലി മച്ചിപ്ലാവ് കാർമല്‍ ജ്യോതി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കാലടി മാണിക്യമംഗലം സ​െൻറ് ക്ലെയര്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കട്ടപ്പന വെള്ളയാംകുടി അസീസി സ്‌പെഷല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആലുവ യു.സി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരം ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സണ്‍ ചെറിയാന്‍, സിനിമാതാരം രാജീവ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്‌തു. ദ്രോണാചാര്യ കെ.പി. തോമസ്, ഇടുക്കി ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡൻറ് രാജാസ് തോമസ്‌ എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലകളിലെ 26 സ്‌കൂളുകളില്‍നിന്ന് 1100ല്‍ പരം കുട്ടികള്‍ മത്സരത്തിൽ പങ്കെടുത്തു. അര്‍ജുന അവാര്‍ഡ് ജേതാവ് ജോസഫ് അബ്രഹാം, ഡ്രംസിലെ മികച്ച പ്രകടനങ്ങള്‍ക്ക് നാഷനല്‍ ചൈല്‍ഡ് അവാര്‍ഡ് നേടിയ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലോയിഡ് ഇമ്മാനുവേല്‍ ലിജേര എന്നിവർ ഒളിമ്പിക്‌സിനെത്തിയ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. സമാപന സമ്മേളനത്തി​െൻറ ഉദ്ഘാടനവും സമ്മാനദാനവും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിനോദ് കെ. കുട്ടി നിർവഹിച്ചു. റോട്ടറി ക്ലബ് കൊച്ചിന്‍ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ വെസ്‌റ്റ്, കൊച്ചിന്‍ ട്രൈസിറ്റി ക്ലബുകള്‍ സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജോഷി തോമസ് പള്ളിക്കല്‍, ശബരീഷ് വർമ, രാജേഷ് തമ്പുരു, സെക്രട്ടറി ബിബു പുന്നൂരാന്‍, അജിത് കുമാര്‍ ഗോപിനാഥ്, അരുണ്‍ ജേക്കബ്, എം.കെ. രജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.