ആംബുലൻസ് ഡ്രൈവർമാരില്ലാത്തത് ബഹളത്തിനിടയാക്കി

മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ അത്യാസന്നനിലയിലായ രോഗിയെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാരില്ലാഞ്ഞത് ബഹളത്തിനിടയാക്കി. ശനിയാഴ്ച രാത്രി എേട്ടാടെ തലക്ക് മർദനമേറ്റ് പള്ളുരുത്തി പെരുമ്പടപ്പ് കോവളത്ത് താമസിക്കുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ എറണാകുളത്തേക്ക് റഫർ ചെയ്തപ്പോഴാണ് ആശുപത്രി ആംബുലൻസി​െൻറ രണ്ടുഡ്രൈവർമാരും സ്ഥലത്തിെല്ലന്ന് അറിഞ്ഞത്. ജീവനക്കാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഡ്രൈവറെ കിട്ടാത്തതിനെത്തുടർന്ന് സോളിഡാരിറ്റിയുടെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അത്യാവശ്യ സർവിസെന്ന നിലക്കാണ് രണ്ട് ഡ്രൈവറെ നിയമിച്ചിരിക്കുന്നതെങ്കിലും രണ്ടുപേരും ഇല്ലാതായതോടെ രോഗിയുടെ ബന്ധുക്കളും മറ്റുരോഗികളും ബഹളംവെക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് അത്യാസന്ന നിലയിലായിരുന്ന രോഗിയെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാരില്ലാത്തതിനെത്തുടർന്ന് സമയം വൈകി രോഗിയുടെ മരിച്ചത്. രണ്ടുഡ്രൈവർമാരാണ് ഇവിടെയുള്ളത്. എന്നാൽ, അത്യാവശ്യ സർവിസ് ആണെങ്കിലും പലപ്പോഴും രണ്ടുഡ്രൈവർമാരും അവധിയിലായിരിക്കുമെന്നാണ് രോഗികൾ പറയുന്നത്. ഡ്രൈവർമാരുടെ അനാസ്ഥ തുടരുന്നതിനാൽ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. അേതസമയം, ആംബുലൻസ് ഡ്രൈവർ വി.ഐ.പി ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുെന്നന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.