വിമാനത്താവള സുരക്ഷ സർവേ: കൊച്ചി സി.ഐ.എസ്​.എഫിന് ഒന്നാം സ്​ഥാനം

നെടുമ്പാശ്ശേരി-: വിമാനയാത്രക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ദേശീയ സുരക്ഷ സർേവയിൽ കൊച്ചി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന് ഒന്നാം സ്ഥാനം. പ്രഫഷനൽ ഏജൻസികളെ ഉപയോഗിച്ച് സി.ഐ.എസ്.എഫ്തന്നെ നടത്തിയ സർവേ ഇന്ത്യയിലെ വിമാനയാത്രക്കാരുടെ 85 ശതമാനവും കൈകാര്യം ചെയ്യുന്ന എട്ട് വിമാനത്താവളത്തിലായിരുന്നു. 3.35 ലക്ഷം യാത്രക്കാർ പങ്കെടുത്തു. 95.58 ശതമാനം പേരും പൊതുവെ സി.ഐ.എസ്.എഫിന് മികച്ച മാർക്കിട്ടു. അഞ്ച് സൂചകത്തിലും ഒന്നാം സ്ഥാനം കൊച്ചിക്കാണ് ലഭിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ച സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫ് പ്രശംസനീയമായാണ് പ്രവർത്തിക്കുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. രാജ്യത്ത് സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചി. സിയാൽ ലഭ്യമാക്കിയ അത്യാധുനിക ബോംബ് ഡിറ്റക്ഷൻ ഉപകരണങ്ങളും റോബോട്ടിക് സംവിധാനങ്ങളും സി.ഐ.എസ്.എഫ് ഏറെ മികവോടെയാണ് ഉപയോഗിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. സേനയുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് സർേവ നടത്തിയതെന്ന് സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു. സീനിയർ കമാൻഡൻറ് എം. ശശികാന്തി​െൻറ നേതൃത്വത്തിൽ 670 അംഗ സി.ഐ.എസ്.എഫ് സേനയാണ് വിമാനത്താവളത്തി​െൻറ സുരക്ഷച്ചുമതല നിർവഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.