സഞ്ചരിക്കുന്ന ലോക്​ അദാലത് തുണയായി; സരോജിനി ജന്മനാട്ടിലേക്ക്

ഹരിപ്പാട്: സഞ്ചരിക്കുന്ന ലോക് അദാലത്തി​െൻറ ഇടപെടൽ ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസി കടക്കൽ സ്വദേശി 75കാരി സരോജിനിക്ക് തുണയായി. രണ്ട് മക്കളുള്ള സരോജിനി സംരക്ഷണമില്ലാതെ കടക്കലിൽ അലയുകയായിരുന്നു. പൊലീസി​െൻറ നിർദേശപ്രകാരമാണ് ഹരിപ്പാട് ആയാപറമ്പിലെ ഗാന്ധിഭവനിൽ എത്തിച്ചത്. ജൂലൈയിൽ സ്നേഹവീട്ടിൽ എത്തിയ സരോജിനിയെ കാണാൻ സഹോദരീപുത്രി രമണി വന്നിരുന്നു. ഈ അവസരത്തിലാണ് കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ലോക് അദാലത് സ്നേഹവീട്ടിൽ എത്തിയത്. രമണിയോടൊപ്പം അയക്കാൻ അദാലത് ജഡ്‌ജിമ​െൻറ് അംഗങ്ങളായ റിട്ട. ജഡ്ജി എൻ. സദാനന്ദൻ, കെ. റഷീദ് ഉത്തരവിട്ടു. കെൽസ താലൂക്ക് സെക്രട്ടറി അനിൽകുമാർ, അജിത എന്നിവരടങ്ങുന്ന സംഘമാണ് അദാലത്തിൽ പങ്കെടുത്തത്. സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, സാമൂഹിക പ്രവർത്തകരായ അജ്മൽ അലിഖാൻ, റോഷൻ, ഗാന്ധിഭവൻ കുടുംബങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സരോജിനി ജന്മനാട്ടിലേക്ക് മടങ്ങി. ഗുരു ചെന്നിത്തല ചെല്ലപ്പൻപിള്ള അനുസ്മരണം ഇന്ന് മാന്നാർ: ചെന്നിത്തല ചെല്ലപ്പൻപിള്ള കലാസാംസ്കാരിക സമിതിയുടെ 19ാം വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ശനിയാഴ്ച മഹാത്മ ഗേൾസ് ഹൈസ്കൂളിൽ കേന്ദ്ര-സർക്കാർ സാംസ്കാരിക വകുപ്പി​െൻറ സഹായത്തോടുകൂടി നടക്കും. രാവിലെ ഒമ്പതിന് പുഷ്പാർച്ചനക്ക് ശേഷം സ്കൂൾ കുട്ടികൾക്ക് പെയിൻറിങ്, ക്ലാസിക്കൽ ഡാൻസ്, സെമിനാർ, വഞ്ചിപ്പാട്ട്, ചെണ്ടവാദ്യ പ്രവൃത്തി നൈപുണ്യം എന്നീ മത്സര ഇനങ്ങൾ അരങ്ങേറും. വൈകീട്ട് 4.15ന് അനുസ്മരണ സമ്മേളനത്തിൽ ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്കാര ജേതാവായ കഥകളി സംഗീതാചാര്യൻ പത്തിയൂർ ശങ്കരൻകുട്ടിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി പുരസ്കാരം നൽകും. കഥകളി കലാകാരന്മാരെ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ആദരിക്കും. തുടർന്ന് ചെന്നിത്തല ശങ്കരനും രാമനും ചേർന്ന് നടത്തുന്ന തായമ്പക. 6.30ന് ഏവൂർ ശ്രീകൃഷ്ണ വനമാല കഥകളിയോഗത്തി​െൻറ മേജർസെറ്റ് കഥകളി. നബിദിന ആഘോഷത്തിന് തുടക്കമായി മാന്നാർ: മാന്നാർ മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ പുത്തൻപള്ളിയിൽ നബിദിന ആഘോഷത്തിന് തുടക്കമായി. ഇമാം എം.എ. മുഹമ്മദ് ഫൈസി പതാക ഉയർത്തി. 22 മുതൽ പരിപാടികൾ ആരംഭിക്കും. ജമാഅത്ത് കൗൺസിൽ ചെയർമാൻ ടി. മുഹമ്മദ് ഇക്ബാൽ കുഞ്ഞി​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇമാം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാത്രി 8.30 മുതൽ മതപ്രഭാഷണം ഉണ്ടാകും. ഡോ. ഫാറൂഖ് നഈമി കൊല്ലം, നിസാർ ഖുതുബി അൽഹാദി മടവൂർ, സുലൈമാൻ ദാരിമി ഉമയനല്ലൂർ, അബ്ദുൽ സലാം ബാഖവി പെരുമ്പാവൂർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മസൂദ് സഖാഫി ഗുഡല്ലൂർ, വഹാബ് നഈമി കൊല്ലം, നവാസ് മന്നാനി പനവൂർ നെടുമങ്ങാട്, കൗസർ സഖാഫി കോഴിക്കോട്, കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽ ഖാസിമി തുടങ്ങിയവർ പ്രഭാഷണപരമ്പരയിൽ പങ്കെടുക്കും. ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ അന്നദാനം. വൈകീട്ട് നാലിന് ആരംഭിക്കുന്ന നബിദിന റാലിക്ക് മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്ര ഉപദേശകസമിതി, സേവസമിതി എന്നിവയുടെ സ്വീകരണം. തുടർന്ന് കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീക്ഷേത്ര ഭരണ സമിതിയുടെ സ്വീകരണം, സ്റ്റോർമുക്കിൽ പൗരാവലിയുടെ വരവേൽപ് എന്നിവക്ക് ശേഷം തിരികെ മിലാദ് നഗറിൽ എത്തും. നബിദിന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദേശം നൽകും. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ സമ്മാനദാനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.