വിളംബര ജാഥ

കൊച്ചി: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസിയും സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കലും നയിക്കുന്ന ബഹുജൻ മുന്നേറ്റയാത്രയോടനുബന്ധിച്ച് പറവൂർ മണ്ഡലം പ്രസിഡൻറ് യാക്കൂബ് സുൽത്താൻ നയിക്കുന്ന മണ്ഡലം പ്രചാരണജാഥ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് മന്നം ജങ്ഷനിൽനിന്ന് ആരംഭിച്ച ജാഥ എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ഫൈസൽ താന്നിപ്പാടം ഉദ്ഘാടനം ചെയ്തു. ജാഥ വൈകീട്ട് ഏഴിന് പറവൂർ സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി അംഗവും പെരുമ്പാവൂർ മണ്ഡലം സെക്രട്ടറിയുമായ പ്രഫ. അനസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് യാക്കൂബ് സുൽത്താൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.