കിഴ​േക്ക മേക്കാട്​ പാടശേഖരത്തിൽ നെൽകൃഷിക്ക്​ തുടക്കമായി

ചെങ്ങമനാട്: മൂന്നു പതിറ്റാണ്ടിലേറെയായി നെടുമ്പാശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തരിശിട്ട കിഴക്കെ മേക്കാട് പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കാട്മൂടിയ പ്രദേശങ്ങൾ കണ്ടെത്തി പരമ്പരാഗത കർഷകരെയും യുവകർഷകെരയും ഉൾപ്പെടുത്തി കൃഷിസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവ​െൻറ സഹകരണത്തോടെ പഞ്ചായത്താണ് തരിശുരഹിത നെൽകൃഷി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയിലെ നെൽകൃഷി സമ്പന്നമായ ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ഗ്രാമമായിരുന്നു നെടുമ്പാശ്ശേരി. അതിനിടെ നെടുമ്പാശ്ശേരിയിൽ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെയാണ് നെൽകൃഷി അന്യംനിന്നുപോയത്. നെടുമ്പാശ്ശേരിയിലെ കൃഷിയിടങ്ങൾ പച്ചപുതച്ച കൃഷിയിടങ്ങളാക്കി പഴയ പ്രതാപം വീണ്ടെടുക്കുക എന്നതും പഞ്ചായത്തി​െൻറ ലക്ഷ്യമാണ്. 10 ഏക്കർ സ്ഥലത്താണ് ആദ്യഘട്ടം കൃഷിയിറക്കുന്നത്. അത്യുൽപാദനശേഷിയുള്ള ജ്യോതി വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ വിത്തുപാകൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.സി.സോമശേഖരൻ അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസർ പി.എം.സിമി, കൃഷി അസിസ്റ്റൻറ് പി.ആർ.ജിബി, കെ.പി.മാർട്ടിൻ, കെ.കെ.ബെന്നി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.