ലക്ഷം ചതുരശ്ര അടിയിൽ പന്തലൊരുങ്ങുന്നു

മരട്: കൊട്ടാരം ഭഗവതി ക്ഷേത്രാങ്കണത്തിൽ ഡിസംബർ 21ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിനായി ലക്ഷം ചതുരശ്ര അടിയിൽ വിശാലമായ വേദിയൊരുങ്ങുന്നു. സത്രവേദി, നിത്യേന പതിനായിരത്തിലധികം പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനുള്ള അന്നദാനക്ഷേത്രം, സത്രപ്പന്തൽ എന്നിവയും അനുബന്ധമായ ശുചിത്വ, സുരക്ഷാ സംവിധാനങ്ങളും അടങ്ങുന്നതാണ് മഹാസത്ര വേദി. 19ന് രാവിലെ 8.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മന മുരളീനാരായണൻ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിൽ ഭൂമിപൂജയ്ക്കുശേഷം പ്രമുഖ വ്യവസായി കടേക്കുഴി രാജഗോപാൽ മേനോൻ കാൽനാട്ടു കർമം നിർവഹിക്കും. ചോറ്റാനിക്കര പ്രണവ് ഡെക്കറേഷൻസിനാണ് പന്തൽ നിർമാണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.