പതിനാലുകാരിയെ പീഡിപ്പിച്ച കടയുടമ പിടിയില്‍

മട്ടാഞ്ചേരി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തോപ്പുംപടിയിലെ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കച്ചേരിപ്പടി പഴേടത്ത് വീട്ടില്‍ നജീബിനെയാണ് (61) പള്ളുരുത്തി സി.െഎ കെ.ജി. അനീഷ്, തോപ്പുംപടി എസ്.ഐ സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കടയില്‍ വിളിച്ച് കയറ്റിയാണ് ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയത്‌. വിദ്യാര്‍ഥി സംഭവം ക്ലാസ് ടീച്ചറോട് പറയുകയും തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.