വിശ്വകർമജർ 29ന്​ സെക്രട്ടേറിയറ്റ് വളയും

കൊച്ചി: അവഗണനക്കും അവകാശ നിഷേധത്തിനുമെതിരെ വിശ്വകർമജർ 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് വളയുമെന്ന് അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡൻറ് പി.ആർ. ദേവദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന - ഇതര തൊഴിലാളികളുടെ അനുപാതം നിശ്ചയിക്കുക, വാർധക്യകാല പെൻഷൻ 3000 രൂപയായി ഉയർത്തുക, സമുദായത്തെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരിക, വിശ്വകർമ വിദ്യാർഥികൾക്ക് ഒ.ഇ.സി ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.വാമദേവൻ, വൈസ് പ്രസിഡൻറ് വി.എ. അപ്സലൻ, ഓർഗനൈസിങ് സെക്രട്ടറി പി.കെ. തമ്പി, വി.എൻ. ശശിധരൻ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.