കേയി റുബാത്ത്​ പുനഃസ്​ഥാപിക്കണം ^വഖഫ്​ ബോർഡ്​

കേയി റുബാത്ത് പുനഃസ്ഥാപിക്കണം -വഖഫ് ബോർഡ് കൊച്ചി: കേരളത്തിെല ഹജ്ജ്, ഉംറ തീർഥാടകർക്ക് തലശ്ശേരിയിലെ കേയി കുടുംബം സൗദി അറേബ്യയിൽ സ്ഥാപിച്ചതും പിന്നീട് ഹറം വികസനത്തി​െൻറ പേരിൽ പൊളിച്ചുമാറ്റിയതുമായ കേയി റുബാത്തി​െൻറ സൗദി വഖഫിലുള്ള പണം വിനിയോഗിച്ച് തീർഥാടകർക്ക് താമസ സൗകര്യത്തിന് അനുയോജ്യവിധത്തിൽ അന്തർദേശീയ വഖഫ് എന്ന നിലയിൽ കേയി റുബാത്ത് പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്േറ്ററ്റ് വഖഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മെംബർമാരായ എം.െഎ. ഷാനവാസ് എം.പി, എം.സി. മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, ടി.പി. അബ്ദുല്ലേക്കായ മദനി, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന, എ. സാജിദ, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.