റോഡ് നിർമാണത്തിലെ അപാകത ജില്ല പഞ്ചായത്ത്​ അംഗം പരിശോധിച്ചു

കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ കോളനിപ്പടി തിരുനാരായണപുരം റോഡി​െൻറ നിർമാണ അപാകത അന്വേഷിക്കാൻ ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് നിർമാണത്തിൽ അപാകത ഉണ്ടെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാറപ്പുറം-കോളനിപ്പടി-തിരുനാരായണപുരം റോഡ് കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടിയപ്പോൾ കുറച്ചുഭാഗം ഒഴിച്ചിട്ടേത്ര. കാടുപിടിച്ച 100 മീറ്ററോളം സ്ഥലം ഒഴിച്ചിടുകയായിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്. ശനിയാഴ്ച നാട്ടുകാരുടെ യോഗം വിളിക്കുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും ശാരദ മോഹൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.