ചേപ്പനത്ത് കരനെൽകൃഷി കതിരണിഞ്ഞു

നെട്ടൂർ: കർഷക തൊഴിലാളികൾ കൈകോർത്തപ്പോൾ കര നെൽകൃഷി കതിരണിഞ്ഞു. ചേപ്പനം കോളാപ്പള്ളി ശശിയുടെ 75 സ​െൻറ് സ്ഥലത്താണ് കർഷക സംഘത്തി​െൻറ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കൃഷിയുടെ മേൽനോട്ടത്തി​െൻറ എളുപ്പത്തിനായി ആറ് ഭാഗങ്ങളായി തിരിച്ചായിരുന്നു വിത്തുപാകിയത്. കുമ്പളം കൃഷിഭവൻ നൽകിയ ഉമ ഇനത്തിൽപ്പെട്ട 25 കി.ഗ്രാം വിത്താണ് ഇറക്കിയത്. യൂറിയയും കപ്പലണ്ടി പിണ്ണാക്കുമായിരുന്നു വളം. ചേപ്പനത്തെ സാജു സൗജന്യമായി നൽകിയ മോട്ടോർ ഉപയോഗിച്ചാണ് നനച്ചത്. ഭൂവുടമ ശശിയുടെ കിണറ്റിൽനിന്ന് ശുദ്ധജലമാണ് നനക്കാൻ ഉപയോഗിച്ചത്. കാടാംപള്ളി ശിവപ്രസാദി​െൻറ വീട്ടിൽനിന്ന് നനക്കാനാവശ്യമായ വൈദ്യുതിയും സൗജന്യമായി നൽകി. ഇതുകൂടാതെ നെൽകൃഷിയോടുചേർന്ന് വെണ്ട, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ജമന്തി, വാടാമല്ലി തുടങ്ങിയ പൂക്കളും കൃഷിയിറക്കിയിരുന്നു. നീണ്ട ഇടവേളക്കുശേഷം ചേപ്പനത്ത് വീണ്ടും കൊയ്ത്ത്പാട്ട് കേട്ടുണർന്ന സന്തോഷത്തിലാണ് ഗ്രാമവാസികൾ. വൃശ്ചികാരംഭത്തിൽ ചേപ്പനത്തൊരുക്കിയ വിളവെടുപ്പുത്സവം കർഷക സംഘം ജില്ല സെക്രട്ടറി സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. മറ്റ് നേതാക്കളായ സി.കെ. പത്മനാഭൻ, എം.കെ. സുപ്രൻ, വി.എം. ഉണ്ണികൃഷ്ണൻ, ടി.സി. പരമേശ്വരൻ, കുമ്പളം കൃഷി ഓഫിസർ ലെൻസി തോമസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.