മുളവൂര്‍ എം.എസ്.എം സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

മൂവാറ്റുപുഴ: മുളവൂര്‍ മിലാദെ ഷെരീഫ് മെമ്മോറിയല്‍ എല്‍.പി സ്‌കൂളി​െൻറ ഒരുവര്‍ഷം നീളുന്ന 50-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 1968-ല്‍ സ്ഥാപിതമായ സ്‌കൂള്‍ പായിപ്ര-, നെല്ലിക്കുഴി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം ജില്ലയിൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എല്‍.പി സ്‌കൂളുകളിലൊന്നാണ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് നിര്‍വഹിച്ചു. പ്രവൃത്തിപരിചയമേള വിജയികള്‍ക്കുള്ള സമ്മാന വിതരണം വാര്‍ഡ് മെംബര്‍ സീനത്ത് അസീസ് നിര്‍വഹിച്ചു. കളറിങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ചെയര്‍മാന്‍ എം.എം. യൂസഫ് നിര്‍വഹിച്ചു. കിഡ്‌സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം ട്രസ്റ്റ് ട്രഷറര്‍ എം.എം. അലി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.പി. ഷംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.എം. സല്‍മത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എം. സീതി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ എം.എ. ഫാറൂഖ്, മുഹമ്മദ് കുട്ടി, മാനേജര്‍ എം.എം. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.