മെട്രോയിൽ ഡിസംബർ 23 വരെ മടക്കയാത്ര ഫ്രീ

കൊച്ചി: കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) 50 ശതമാനം നിരക്കിളവ് നൽകുന്ന പുതിയ ഒാഫർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നിലവിൽവന്ന ഒാഫർ പ്രകാരം മടക്കയാത്രക്ക് കൂടി ടിക്കറ്റെടുക്കുന്ന യാത്രക്കാരിൽനിന്ന് ആദ്യ യാത്രയുടെ നിരക്ക് മാത്രമേ ഇൗടാക്കൂ. മടക്കയാത്ര സൗജന്യമായിരിക്കും. ഡിസംബർ 23 വരെയാണ് ആനുകൂല്യം. ഇൗ ആനുകൂല്യം കൊച്ചി വൺ കാർഡുകൾക്ക് ബാധകമല്ല. യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രതിമാസ, പ്രതിവാര, പ്രതിദിന പാസുകൾ, സീസണൽ പാസ്, വിദ്യാർഥികൾക്കുള്ള പാസ് തുടങ്ങിയ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ കെ.എം.ആർ.എല്ലിന് പദ്ധതിയുണ്ട്. ഇതോടെ സ്ഥിരം യാത്രക്കാർക്ക് നിരക്കിളവ് ലഭിക്കും. ഇവ പ്രാബല്യത്തിൽ വരാൻ കുറച്ചുകൂടി സമയമെടുക്കും എന്നതിനാലാണ് പ്രത്യേക ഒാഫർ പ്രഖ്യാപിച്ചത്. ഇതി​െൻറ കാലാവധി കഴിയുന്ന മുറക്ക് നിരക്കിളവോടെ വിവിധ പാസുകൾ ഏർപ്പെടുത്താനാണ് ആലോചന. അന്തരീക്ഷ മലിനീകരണം കുറക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്നിവയാണ് മെട്രോയുടെ ലക്ഷ്യങ്ങളെന്നും ഇതി​െൻറ അടിസ്ഥാനത്തിലാണ് നിരക്കിളവ് പ്രഖ്യാപിച്ചതെന്നും കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.