പ്രവാസി ബന്ധു സംഗമം

കോതമംഗലം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളിലൂടെ ധനസമാഹരണം നടത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തി​െൻറ മുഖഛായ മാറ്റുമെന്ന് ആൻറണി ജോണ്‍ എം.എല്‍.എ. പറഞ്ഞു. കോതമംഗലത്ത് പ്രവാസി ബന്ധുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കെ.എം. പരീത്, സൗമ്യ ശശി, കെ.എ. നൗഷാദ്, പ്രിന്‍സി എല്‍ദോസ്, ഇ.ടി. നടരാജന്‍, എ.ടി. പൗലോസ്, സി.ഇ. നാസര്‍, എ.കെ. അശോകന്‍, എം.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കെ. ആനന്ദക്കുട്ടന്‍, ഡി.ജി.എം. ചിത്ര ശശിധരന്‍, ജെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.