ഇന്ത്യയിലെ ആദ്യ ഭക്ഷ്യ സുരക്ഷ മാർക്കറ്റുമായി ട്വൻറി 20

കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വൻറി 20 കിഴക്കമ്പലത്തി‍​െൻറ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നു. 17ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. 10000 ചതുരശ്ര അടിയില്‍ രൂപകൽപന ചെയ്ത ട്വൻറി20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉൽപാദിപ്പിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയവ ട്വൻറി20 മാര്‍ക്കറ്റിലൂടെ വില്‍ക്കുന്നതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.