ജി.എസ്​.ടിയിൽ കുരുങ്ങി കരാറുകാർ 'കൈയൊഴിഞ്ഞു'; പണികളൊന്നും നടക്കുന്നില്ല

െകാച്ചി: ജി.എസ്.ടിയെ തുടർന്ന് ടെൻഡർ ബഹിഷ്കരണമുൾപ്പെടെ നിസ്സഹകരണ സമരവുമായി കരാറുകാർ മുന്നോട്ടുപോകുേമ്പാൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ. ഡിസംബറിനുമുമ്പ് 70 ശതമാനം പ്രവർത്തനം പൂർത്തീകരിക്കണെമന്നാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർക്കാർ നിർദേശം. എന്നാൽ, 30 ശതമാനത്തിന് താഴെ മാത്രമാണ് പ്രവർത്തന പുേരാഗതി. സംസ്ഥാനത്താകമാനം ഇതാണ് സ്ഥിതി. ജി.എസ്.ടി മൂലമുള്ള നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി സെപ്റ്റംബർ 27 മുതൽ സംസ്ഥാനവ്യാപകമായി സമരത്തിലാണ്. ചൊവ്വാഴ്ച കൊച്ചിയിൽ ചേർന്ന സംഘടന സംസ്ഥാന നേതൃയോഗം പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ സമരവുമായി ശക്തമായി മുന്നോട്ടു േപാകാൻ തീരുമാനിച്ചു. ജി.എസ്.ടി മൂലമുണ്ടാകുന്ന നഷ്ടം കൂടാതെ ക്വാറി ഉൽപന്നങ്ങളുടെ വിലവർധനയാണ് കരാറുകാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കോഒാഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ കെ.ഡി. ജോർജ് പറഞ്ഞു. ക്വാറി ഉൽപന്നങ്ങൾക്ക് അടുത്ത സമയത്തായി 40 ശതമാനം വരെ വില വർധിച്ചു. വൻകിട ക്വാറി ഉടമകളുടെ ഇൗ നടപടിക്കെതിരെ സർക്കാറി​െൻറ ഫലപ്രദ ഇടപെടൽ ഉണ്ടായിട്ടില്ല. 2500ഒാളം ചെറുകിട ക്വാറികളാണ് സംസ്ഥാനത്ത് ലൈസൻസ് പുതുക്കി നൽകാതെ അടഞ്ഞുകിടക്കുന്നത്. ഇൗ ക്വാറികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തി​െൻറ മാർഗനിർദേശപ്രകാരമാണ് തദ്ദേശസ്ഥാപനങ്ങളിലെ പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നത്. നിലവിലെ സാഹചര്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇവരുടെ നിരക്കുകൾ. ഇതാണ് കരാറുകാരെ പ്രതിസന്ധയിലാക്കുന്നത്. പ്രശ്നം പരിഹരിക്കാൻ നിരക്കിൽ ചെറിയ വർധന വരുത്തി നൽകാൻ സർക്കാർ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ, ഇതുെകാണ്ടും പ്രശ്നത്തിന് പരിഹാരമാകില്ലെന്ന നിലപാടിലാണ് കരാറുകാർ. കരാറുകാരുടെ നിസ്സഹകരണം കോർപറേഷനുകളെയാണ് കാര്യമായി ബാധിച്ചത്. ഗ്രാമപഞ്ചായത്തുകളിലും മറ്റും ജനപ്രതിനിധികളുടെ നിർബന്ധത്തിന് വഴങ്ങി ചെറുകിട കരാറുകാർ ജോലി ഏറ്റെടുക്കാൻ തയാറായിട്ടുണ്ട്. എന്നാൽ, കോർപറേഷനുകളിൽ കരാറുകാർ പൂർണമായും വിട്ടു നിൽക്കുകയാണ്. കൊച്ചി കോർപറേഷനിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ 136 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് സമരം മൂലം തടസ്സപ്പെട്ടത്. 26 ശതമാനം മാത്രമാണ് പ്രവർത്തന പുരോഗതി. 70 കോടി കോർപറേഷൻ കരാറുകാർക്ക് കൊടുത്തുതീർക്കാനുണ്ട്. ഇതിൽ 16 കോടി ആഗസ്റ്റിൽ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പാലിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കരാറുകാർ േകാർപറേഷന് മുന്നിൽ രണ്ടാഴ്ചയായി നിൽപ് സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.