അഭിഭാഷകനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി; ആറ് മണിക്കൂറിലധികം തടങ്കലിൽ

പറവൂർ: സിനിമ സ്റ്റൈലിൽ കാറിലെത്തിയ ക്വട്ടേഷൻ സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി. പറവൂർ കോടതിയിലെ അഭിഭാഷകൻ കനാൽ റോഡിൽ വൈമേലിയത്ത് വി.എ. പ്രദീപ്കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ 8.20ന് വീടിന് സമീപം കനാൽ റോഡിലാണ് സംഭവം. കുന്നംകുളേത്തക്ക് പോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ എത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. കൈകൾ പിന്നിലേക്ക് കെട്ടി. അണ്ടിപ്പിള്ളിക്കാവ് പഴയ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിലെത്തിച്ച് പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിയെടുത്തതായും ഗുണ്ടകൾ മർദിച്ചതായും ഇദ്ദേഹം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുഖത്ത് മർദനമേറ്റതി​െൻറ ചെറിയ അടയാളം മാത്രമേയുള്ളൂ. സഹോദരിമാർ തമ്മിലെ വസ്തുതർക്കമാണ് സംഭവത്തിന് പിന്നിലേത്ര. സഹോദരിമാരിൽ ഒരാളുടെ അഭിഭാഷകനാണ് പ്രദീപ് കുമാർ. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോണിൽ വിളിപ്പിച്ച് സ്ഥലം എതിർകക്ഷിയുടെ പേരിൽ ദാനാധാരം ചെയ്തുകൊടുക്കണമെന്ന് പറയാൻ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ നടന്നതിന് ശേഷം മൂന്നുമണിയോടെയാണ് അഭിഭാഷകനെ വിട്ടയച്ചതെന്ന് പറയുന്നു. സംഭവം പൊലീസിൽ അറിയിച്ചതിന് ശേഷം ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിശദ അന്വേഷണം നടത്തിവരുകയാണെന്ന് എസ്.ഐ കെ.എ. സാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.