ആവിഷ്കാര സ്വാതന്ത്ര്യത്തിന്​ കാർട്ടൂൺ പ്രദർശനം

കൊച്ചി: പേനയും ബ്രഷും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങിടുന്നതുമായ സാഹചര്യത്തിൽ ദേശീയ മാധ്യമ ദിനത്തി​െൻറ ഭാഗമായി കേരള മീഡിയ അക്കാദമിയും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കാർട്ടൂൺ പ്രദർശനം തുടങ്ങി. പ്രസ് ക്ലബ് ആർട്ട് ഗാലറിയിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊള്ളിക്കാൻ ഏറ്റവും ഉപകരിക്കുന്ന മാധ്യമം കാർട്ടൂണാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ പ്രമുഖ കാർട്ടൂണിസ്റ്റും ആക്ടിവിസ്റ്റുമായ ജി.ബാലയുടെ കാർട്ടൂണുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. തമിഴ്നാട്ടിലെ ഭരണ--ഉേദ്യാഗസ്ഥ മേധാവികൾക്കെതിരെ ബാല വരച്ച കാർട്ടൂൺ ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതി​െൻറ പേരിൽ അദ്ദേഹത്തെ ജയിലിലടക്കുകയുമുണ്ടായി. മാധ്യമദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ ജി. ബാല പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. റോഡിൽ കാന പൊളിച്ച അവശിഷ്ടങ്ങൾ തള്ളി കളമശ്ശേരി: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഏലൂർ ഫാക്ട് റോഡിൽ കാന പൊളിച്ച അവശിഷ്ടങ്ങൾ തള്ളിയനിലയിൽ. പുലർച്ചയാണ് അവശിഷ്ടങ്ങൾ റോഡരികിൽ കണ്ടത്. വെളിച്ചക്കുറവുള്ള റോഡിലെ ഈ മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ അപകടങ്ങൾക്ക് കാരണമാകും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽനിന്ന് നീക്കാൻ ഏലൂർ നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിച്ചിെല്ലന്ന പരാതിയുണ്ട്. ഫാക്ട് നോർത്ത് ഗേറ്റിനും എച്ച്.ഐ.എൽ കമ്പനിക്കും മേധ്യ റോഡരികിൽ മൂന്നിടത്തായാണ് ഇവ തള്ളിയിരിക്കുന്നത്. ec4 Road
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.