പഴയ ക്ലാസ് മുറിയിൽ അവർ വീണ്ടും സംഗമിക്കും

ആലുവ: ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി . സെറ്റിൽമ​െൻറ് ഹൈസ്കൂളിൽനിന്നും 1996ൽ എസ്.എസ്.എൽ.സി കഴിഞ്ഞ പത്ത് എ ഡിവിഷനിലെ കൂട്ടുകാരാണ് രണ്ട് പതിറ്റാണ്ടിന് ശേഷം ഒത്തുചേരുന്നത്. 'ഓർമക്കൂട്ട് 2017' എന്ന പേരിലാണ് ഞായറാഴ്ച രാവിലെ വീണ്ടും സ്കൂളി‍​െൻറ പടി കയറുന്നത്. 63 പേർ പഠിച്ചിരുന്ന ക്ലാസിലെ അഞ്ച് പേർ ഒഴികെ എല്ലാവരെയും ബന്ധപ്പെടാൻ കഴിഞ്ഞതായി സംഘാടക സമിതി കോഓഡിനേറ്റർ ടോമി അഗസ്റ്റ്യൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒരാൾ വാഹനാപകടത്തിൽ മരിച്ചു. നാട്ടിലുള്ള എല്ലാവരും 'ഓർമക്കൂട്ടി'ൽ പങ്കെടുക്കും. വിദേശത്തെ 12 പേരിൽ അഞ്ച് പേരും സംഗമത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തി. കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സഹപാഠിയായിരുന്ന കണിയാംകുന്ന് സ്വദേശിക്കുള്ള ചികിത്സാസഹായം വിതരണം ചെയ്യും. 'ഓർമക്കൂട്ട്' കൂട്ടായ്മ സാമൂഹ്യ -സേവന പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. പഠനകാലത്തെ അധ്യാപരെ ആദരിക്കൽ ഉൾപ്പെടെ ചടങ്ങുകൾ നിശ്ചയിച്ചിട്ടുണ്ട്. അൻവർ സാദത്ത് എം.എൽ.എ ചടങ്ങിൽ പങ്കെടുക്കും. നിയാസ് ആലപ്പാട്ട്, പി.വൈ. ഷാനവാസ്, നെൽസൺ ജെയിംസ്, പി.വി. രാജേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.