പ്രതിഭ സംഗമം

ആലുവ: അശോകപുരം പി.കെ. വേലായുധൻ സ്മാരക വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ലൈബ്രറി അംഗങ്ങളെ ആദരിക്കാൻ നടത്തി. ഡിവൈ.എസ്.പി കെ.ജി. ബാബുകുമാർ അംഗങ്ങൾക്ക് ഉപഹാരം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് എടയപ്പുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, എം.പി. അബ്‌ദു, ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, ജോയൻറ് സെക്രട്ടറി കെ.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു. ഐ.എഫ്.എസ് നേടിയ വൈശാഖ്, മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടിയ അബ്‌ദുൽ റാസിഖ്, അണ്ടർ 7 സംസ്‌ഥാന ചെസ് ചാമ്പ്യൻ ഏഞ്ചേലാ ലിേജാ, ചെസിൽ ഫിഡെ ആർബിട്രറും ദേശീയ പരിശീലകനുമായി തെരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ സാമുവൽ, പി.എ. അജ്മൽ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.