വർധിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന്​

കൊച്ചി: ജല അതോറിറ്റി ജീവനക്കാരുടെ വർധിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ വേഗം നൽകണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണം ഉത്തരവായി ഒരുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതിൽ േയാഗം പ്രതിഷേധം രേഖപ്പെടുത്തി. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. രാമചന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.വി. ചാർളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ശശി, പി.ഡി. ശരത്ചന്ദ്രൻ, പി.െഎ. പൗലോസ്, ടി.ടി. സേവ്യർ, സാബു ഗോപാലൻ, സുരേഷ് ബാബു, ടി.ജി. ഹർഷൻ എന്നിവർ സംസാരിച്ചു. ഏകദിന സെമിനാർ സംഘടിപ്പിക്കും കൊച്ചി: കേന്ദ്ര ഗവ. അംഗീകൃത റിക്രൂട്ട്മ​െൻറ് ഏജൻസികളുടെ സംഘടനയായ മാൻപവർ എക്സ്പോർേട്ടഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ 'തൊഴിൽ തട്ടിപ്പ് എങ്ങനെ തടയാം-വിദേശ തൊഴിലവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം' വിഷയത്തിൽ സെമിനാർ നടത്തും. 13ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിപാടി. കേരള പൊലീസി​െൻറയും പ്രൊട്ടക്ടർ ഒാഫ് എമിഗ്രേഷ​െൻറയും സഹകരണത്തോടെ നടക്കുന്ന സെമിനാർ കൊച്ചിൻ റേഞ്ച് െഎ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. ബിന്ദു നായർ (പ്രൊട്ടക്ടർ ഒാഫ് എമിഗ്രേഷൻ കൊച്ചി-തിരുവനന്തപുരം) മുഖ്യപ്രഭാഷണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.