മഹാധർണ രണ്ടാം ദിവസം പിന്നിട്ടു

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ വിവിധ െതാഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന മഹാധർണ രണ്ടാം ദിവസം പിന്നിട്ടു. തൊഴിലാളിവിരുദ്ധ നടപടി പിൻവലിക്കുക, മിനിമം വേതനം 18,000 രൂപയാക്കി ഉയർത്തുക തുടങ്ങി 12ഒാളം ആവശ്യങ്ങളുന്നയിച്ച് മൂന്നു ദിവസം നീളുന്ന ധർണ വ്യാഴാഴ്ചയാണ് രാജ്യതലസ്ഥാനത്ത് ആരംഭിച്ചത്. ആയിരങ്ങൾ പെങ്കടുത്ത ധർണയിൽ വെള്ളിയാഴ്ച യു.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറ് എ.എ. അസീസ്, ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.