മലയാറ്റൂരിൽ വീണ്ടും വോളിബാൾ വസന്തം

മലയും ആറും കൂടിച്ചേർന്ന മലയാറ്റൂരിൽ വോളിബാൾ വസന്തം തിരികെവരുന്നു. ഒരുകാലത്ത് പ്രഗല്ഭരായ നിരവധി ദേശീയ വോളിബാൾ കളിക്കാരെ സംഭാവന ചെയ്ത സ്ഥലമാണ് ചരിത്രമുറങ്ങുന്ന മലയാറ്റൂർ. കേരള വോളിബാൾ ടീം ക്യാപ്റ്റനായിരുന്ന പി.പി. ജോസ്, കാലിക്കറ്റ് സര്‍വകലാശാല, കെ.എസ്.ആര്‍.ടി.സി, ഇന്ത്യന്‍ ട്രാന്‍സ്പോര്‍ട്ട് ടീം എന്നിവയിൽ കളിച്ചിട്ടുളള തങ്കച്ചന്‍ കുറിയേടം, പ്രീമിയര്‍ ടയേഴ്സി‍​െൻറയും ജില്ല വോളിബാൾ ടീമുകളുടെയും ക്യാപ്റ്റനായിരുന്ന എ.എഫ്. അലക്സാണ്ടര്‍, സര്‍വീസസ് ടീം അംഗങ്ങളായ ജോസ് പയ്യപ്പിളളി, ബാബു പയ്യപ്പിളളി തുടങ്ങി നിരവധി താരങ്ങൾ ഇവിെട കളിച്ച് വളർന്നവരാണ്. രാവിലെയും വൈകീട്ടും മുടങ്ങാതെ കളിനടക്കുന്ന പത്തോളം കോർട്ടുകൾ ഇപ്പോഴും ഇവിടെയുണ്ട്. വോളിബാൾ ഇവിടത്തെ ഗ്രാമവാസികൾക്ക് പ്രത്യേക ലഹരിയാണ്. 1950കളിലാണ് മലയാറ്റൂരി‍​െൻറ വോളിബാൾ ചരിത്രം തുടങ്ങുന്നത്. വോളിബാൾ സ്മാഷടിക്കാത്ത ഒരാളും ഈ ഗ്രാമത്തിലുണ്ടായിരുന്നില്ല. മലയാറ്റൂര്‍ സിക്സസ് എന്ന ടീം കേരളത്തിലെതന്നെ അറിയപ്പെടുന്ന ടീമുകളില്‍ ഒന്നായിരുന്നു. 1988, 1993, 2004 വര്‍ഷങ്ങളിൽ കേരള വോളിബാൾ മത്സരങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്. മലയാറ്റൂരിനെ ആവേശലഹരിയിലാക്കി ഇപ്പോൾ പപ്പൻ മെമ്മോറിയൽ ജില്ല സീനിയർ പുരുഷ- വനിത വോളിബാൾ ചാമ്പ്യൻഷിപ് സ​െൻറ് തോമസ് സ്കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. ജില്ല വോളിബാൾ അസോസിയേഷനും മലയാറ്റൂര്‍ സിക്സസും സംയുക്തമായി ഒരുക്കുന്ന മത്സരത്തിൽ പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പപ്പന്‍ മെമ്മോറിയല്‍ എവർറോളിങ് ട്രോഫിയും ഐ.ആര്‍. ബാഹുലേയന്‍ സ്മാരകട്രോഫിയും എ.എസ്. അബൂബക്കര്‍ സ്മാരകട്രോഫിയും നല്‍കും. വൈകീട്ട് ആറിനാണ് മത്സരം ആരംഭിക്കുന്നത്. നാല് വനിത ടീമുകളും എട്ട് പുരുഷ ടീമുകളും മത്സരത്തിനുണ്ട്. 12നാണ് ഫൈനൽ. പ്രവേശനം സൗജന്യം. ബി.പി.സി.എൽ, ഇന്ത്യൻ നേവി, കസ്റ്റംസ്, പോർട്ട് ട്രസ്റ്റ്, സ​െൻറ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി, ബി.പി.സി കോളജ് പിറവം, എസ്.എൻ.വി വോളിബാൾ അക്കാദമി നോർത്ത് പറവൂർ, അങ്കമാലി സ്പോർട്സ് അസോസിയേഷൻ എന്നീ പുരുഷ ടീമുകളും സ​െൻറ് സേവ്യേഴ്സ് കോളജ് ആലുവ, സ​െൻറ് തെരേസാസ് കോളജ് എറണാകുളം, എസ്.എൻ.ജി.ഐ.എസ്.ടി മനക്കപ്പടി, കളമശ്ശേരി സിക്സസ് എന്നീ വനിത ടീമുകളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കെ.ആർ. സന്തോഷ് കുമാർ krskalady@gmail,com Caption: KOCHI LIVE 11Vollyball play മലയാറ്റൂരിലെ ആദ്യകാല വോളിബാൾ താരങ്ങൾ ഒത്തുകൂടിയപ്പോൾ KOCHI LIVE 11 Vollyball play KOCHI LIVE 11 Vollyball play1 മലയാറ്റൂരിൽ നടക്കുന്ന ജില്ല വോളിബാൾ മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.