നടപ്പാലത്തി‍െൻറ സ്ലാബുകൾ മാറ്റിസ്‌ഥാപിച്ചു

ആലുവ: തുരുത്ത് റെയിൽവേ നടപ്പാലത്തി‍​െൻറ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ നീക്കി പുതിയത് സ്‌ഥാപിച്ചു. റെയിൽവേ അധികൃതരാണ് സ്ലാബുകൾ മാറ്റിയത്. പൊട്ടിയ 14 സ്ലാബാണ് നീക്കിയത്. സ്ലാബുകൾ മാറ്റിയതോടെ കാൽനടക്കാരുടെ ആശങ്കക്കും ഭയത്തിനും ആശ്വാസമായി. എങ്കിലും പാലത്തി‍​െൻറ ഇരുവശങ്ങളിലും പലയിടത്തും അടർന്ന ഇരുമ്പ് കൈവരികളും സ്ലാബുകളെ താങ്ങുന്ന ഇരുമ്പ് പട്ടകളുടെ ശോച്യാസ്‌ഥയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തുരുമ്പെടുത്ത കൈവരികൾ തുരുമ്പ് നീക്കി മെറ്റൽ പ്രൈമർ അടിക്കുകയും വേണം. നൂറുകണക്കിനാളുകൾ ദിനേന സഞ്ചരിക്കുന്ന നടപ്പാലത്തി​െൻറ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി നേരേത്ത ആവശ്യപ്പെട്ടിരുന്നു. റെയിൽവേ നടപ്പാലത്തി‍​െൻറ പുനരുദ്ധാരണത്തിന് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് സമന്വയ ഗ്രാമവേദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.