റോഡ്​ തകർന്നിട്ട്​ വർഷങ്ങൾ; അനങ്ങാതെ അധികൃതർ

മൂവാറ്റുപുഴ: നഗരത്തിലെ മസ്ജിദ് റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമായി. ദേശീയപാതയിലെ പള്ളിക്കവലയിൽനിന്ന് ആരംഭിച്ച് മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം റോട്ടറി റോഡിൽ അവസാനിക്കുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. സെൻട്രൽ ജുമാമസ്ജിദിലേക്കടക്കം പോകുന്ന റോഡ് നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്നതാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ പലതവണ പരാധി നൽകിയിട്ടും നടപടി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന് എം.എൽ.എ ഫണ്ടിൽ തുക അനുവദിെച്ചങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ മൂലം എസ്റ്റിമേറ്റ് തയാറാക്കാത്തതാണ് നിർമാണം വൈകാൻ കാരണമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.