രണ്ട്​ നമ്പറും ദേശീയപതാക ബോർഡും; തമിഴ്നാട്​ മത്സ്യലോറിയും ഡ്രൈവറും പിടിയിൽ

അമ്പലപ്പുഴ: ദേശീയപതാകയുടെ ബോർഡ് വെച്ച് ഓടിയ തമിഴ്നാട്ടിൽനിന്നുള്ള മത്സ്യലോറിക്ക് രണ്ടുതരം നമ്പർ. ഡ്രൈവറും ലോറി ഉടമയുമായ തമിഴ്നാട് തൃശ്ശിനാപിള്ളി ജില്ലയിൽ അന്തോണിയ കോവൂർ സ്ട്രീറ്റിൽ ബാലഗംഗാധരൻ(38) അറസ്റ്റിലായി. ലോറിയുടെ ഇരുവശത്തും ദേശീയപതാകയുടെ ചിത്രം വരച്ച ബോർഡ് വെച്ച് അവഹേളിച്ചതിനും അനാദരിച്ചതിനും കേസുണ്ട്. ലോറിയുടെ മുൻഭാഗത്ത് ടി.എൻ 45 ബി.ജെ2815 എന്നും വശത്ത് ബി.ജെ2895 എന്നുമുള്ള രജിസ്േട്രഷൻ നമ്പറാണ് പതിച്ചത്. ദേശീയപതാക വരച്ച ബോർഡിൽ ഭാരതീയ ജനത പാർട്ടി എന്ന് എഴുതിയതിനുപുറമെ താമര ചിഹ്നവുമുണ്ട്. ദേശീയപതാക ബോർഡി​െൻറ ഏറ്റവും താഴെ ഇരുവശത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുെടയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുെടയും ചിത്രങ്ങളുമുണ്ട്. ലോറിയുടെ പേരായി നൽകിയത് ശ്രീകാന്ത് മറൈൻ എക്സ്പോർട്ട് എന്നാണ്. വ്യാജ നമ്പറാണോ അതല്ല ലോറി മറ്റേതെങ്കിലും തരത്തിൽ കൈവശപ്പെടുത്തിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തോട്ടപ്പള്ളി ഹാർബറിൽ മത്സ്യം കയറ്റവേ കുഴപ്പം ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് വിവരം െപാലീസിൽ അറിയിച്ചത്. ൈഡ്രവറെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പടം APG 51
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.