കാസർകോട്​​ െഎ.എസ് കേസ്​ വിചാരണ തുടങ്ങി

കൊച്ചി: കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ െഎ.എസ് കേസിൽ വിചാരണ തുടങ്ങി. കാസർകോട് ജില്ലയിൽനിന്ന് 14 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി എസ്. സന്തോഷ് കുമാർ മുമ്പാകെ സാക്ഷി വിസ്താരം ആരംഭിച്ചത്. അഫ്ഗാനിലേക്ക് പോകാൻ ശ്രമിക്കവെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ബിഹാർ സിതാമർഹി സ്വദേശി യാസ്മിൻ അഹമ്മദാണ് (30) വിചാരണ നേരിടുന്ന ഏക പ്രതി. യുവാക്കളെ കൊണ്ടുപോയതിൽ മുഖ്യപങ്കുവഹിച്ചതായി സംശയിക്കുന്ന കാസർകോട് ഉടുമ്പുന്തല അൽ നൂറിൽ റാഷി എന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയെ (30) കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച റാഷിയുടെ സഹോദരൻ, ബന്ധു, വില്ലേജ് ഒാഫിസർ എന്നിവരെയാണ് വിസ്തരിച്ചത്. വെള്ളിയാഴ്ച അഞ്ചുസാക്ഷികെളകൂടി വിസ്തരിക്കും. ഡിസംബർ നാലുവരെ നടക്കുന്ന വിസ്താരത്തിൽ 68 സാക്ഷികളെയാവും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിക്കുക. മുഖ്യസൂത്രധാരനായ റാഷി തീവ്രവാദസംഘടനയിൽ ചേരാൻ യുവാക്കൾക്കിടയിൽ ക്ലാസുകൾ സംഘടിപ്പിച്ചശേഷം 13 പേേരാടൊപ്പം രാജ്യം വിട്ടതായാണ് എൻ.െഎ.എ ആരോപണം. അബ്ദുൽ റാഷിദിന് പുറമെ ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ (19), മുഹമ്മദ് സാജിദ് (26), മുർഷിദ് മുഹമ്മദ് (24), മുഹമ്മദ് മർവാൻ (23), ഫിറോസ് ഖാൻ (24), തെക്കേ കോലോത്ത് ഹഫീസുദ്ദീൻ (23), ഷംസിയ (24), അഷ്ഫാഖ് മജീദ് (25), മുഹമ്മദ് മൻസാദ് (28), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20) എന്നിവരാണ് കാണാതായ മറ്റുള്ളവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.