നടീൽ ഉത്സവം ഇന്ന്

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന തരിശുനില കൃഷിയുടെ നടീൽ ഉത്സവം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് ചവർപാടത്താണ് ചടങ്ങ്. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ അധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ 17 ചെറുപ്പക്കാർ അംഗങ്ങളായ അടയാളം പുരുഷ സ്വയംസഹായ സംഘമാണ് നെൽകൃഷി ഏറ്റെടുത്തത്. പാമ്പാക്കുട ഗ്രീൻ ആർമിയുടെ വിദഗ്ധ തൊഴിലാളികളുടെ സഹകരണത്തോടെയാണ് കൃഷി. ഭൂവുടമകളും പദ്ധതിയിൽ സഹകരിക്കുന്നു. ആത്മ പദ്ധതി പ്രകാരമാണ് കൃഷി നടപ്പാക്കുന്നത്. ആത്മ പദ്ധതി ഡയറക്ടർ ലീലാമ്മ ഉമ്മൻ പദ്ധതി വിശദീകരിക്കും. എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.