തെറ്റായ ദിശയിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

ആലുവ: തെറ്റായ ദിശയിലൂടെ വേഗത്തിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. വാപ്പാലശ്ശേരി മേക്കാവ് പൈനാടത്ത് സാജു ജോൺ, കാഞ്ഞൂർ പഞ്ചായത്ത് മുൻ അംഗം കാഞ്ഞൂർ ഐക്കര വീട്ടിൽ ഹരിദാസൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിന് മുന്നിൽ വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം. അമിതവേഗത്തിലായിരുന്ന ബസ് യൂ ടേൺ തിരിയുകയായിരുന്ന കാറിലിടിച്ച് തെന്നിമാറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർ എതിർദിശയിലേക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ബാങ്ക് കവലയിലെ ബസ് സ്‌റ്റോപ്പിൽ വെച്ച് പെരുമ്പാവൂർ റൂട്ടിലോടുന്ന സ​െൻറ് സെബാസ്റ്റ്യൻ ബസി​െൻറ കണ്ണാടി പൊട്ടിയിരുന്നു. നിർത്താതെ പോയ സിറ്റി ബസിനെ പിടിക്കാനാണ് സ​െൻറ് സെബാസ്റ്റ്യൻ ബസ് അമിതവേഗത്തിൽ പാഞ്ഞതേത്ര. ബൈക്കി​െൻറ മുൻവശം പാടെ തകർന്നു. അപകടത്തെത്തുടർന്ന് ഓടിരക്ഷപ്പെട്ട ബസ് ഡ്രൈവർ പെരുമ്പാവൂർ സ്വദേശി സുമേഷ് (28) പിന്നീട് ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. ഇയാൾക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.