എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

ആലുവ: നോട്ട് നിരോധനത്തി‍​െൻറ ഒന്നാം വാർഷികത്തിൽ എൽ.ഡി.എഫി‍​െൻറ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ആലുവ മാർക്കറ്റിന് മുന്നില്‍ നടന്ന കൂട്ടായ്മ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ല സെക്രട്ടറി മുരളി പുത്തന്‍വേലി അധ്യക്ഷത വഹിച്ചു. പി. നവകുമാരൻ, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, വി.എം. ശശി, പി. സോമശേഖരന്‍, ഡോ. സി.എ. മുകുന്ദന്‍, എം.ജെ. ടോമി, പി.എം. സഹീർ എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി. സലീം സ്വാഗതവും ജനതാദൾ (എസ്) ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് പി.എം. നൗഷാദ് അലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.