തോട്ടക്കാട്ടുകര–-കടുങ്ങല്ലൂർ റോഡി‍െൻറ വീതി കൂട്ടണമെന്ന്​

ആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡി​െൻറ വീതി കൂട്ടണമെന്ന് സി.പി.എം ആലുവ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ആലുവ നഗരത്തിൽ ഉൾപ്പെടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണം. പൊതു മാർക്കറ്റി​െൻറ നിർമാണം ദ്രുതഗതിയിൽ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആലുവ എഫ്.ബി.ബി.ഒ ഹാളിൽ നടന്ന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.ബി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.ജി. സണ്ണി, പി.ടി. പ്രഭാകരൻ, ഷൈല സുദർശൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി വി. സലീം, എം.ജെ. ടോമി, പി. മോഹനൻ, കെ.എ. ബഷീർ, ഡോ. ജോയ് ജോബ് കുളവേലിൽ എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷനേതാവായ രാജീവ് സക്കറിയയെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് സമീപം നടന്ന പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച പ്രകടനത്തിന് പി.എം. സഹീർ, ടി.ജി. സണ്ണി, എം.കെ. മോഹനൻ, പി.ടി. പ്രഭാകരൻ, കെ.ഐ. കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.