ആര്‍. ശങ്കര്‍ അനുസ്മരണം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ വനിതസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍. ശങ്കറി​െൻറ 45ാം അനുസ്മരണം നടത്തി. നിയുക്ത യൂനിയന്‍ സെക്രട്ടറി സുനില്‍ വള്ളിയില്‍ അധ്യക്ഷത വഹിച്ചു. എന്‍. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത യൂനിയന്‍ പ്രസിഡൻറ് അനില്‍ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയ​െൻറ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണ സമ്മേളനം യൂനിയൻ പ്രസിഡൻറ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഡി. കാശിനാഥൻ, എം.കെ. ശ്രീനിവാസൻ, ഡി. ധർമരാജൻ, ഡോ. ഡി. സോമനാഥൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, യു. ചന്ദ്രബാബു, പി.എൻ. അനിൽകുമാർ, വനിതസംഘം യൂനിയൻ പ്രസിഡൻറ് സി. മഹിളാമണി, സെക്രട്ടറി രാധ അനന്തകൃഷ്ണൻ, യൂത്ത് മൂവ്‌മ​െൻറ് യൂനിയൻ പ്രസിഡൻറ് മനോജ്, സെക്രട്ടറി ജിതിൻ ചന്ദ്രൻ, ദിനിൽ, അനിൽ എന്നിവർ സംസാരിച്ചു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിലെ അനുസ്മരണം ആർ.ഡി.സി കൺവീനർ കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. സലികുമാർ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ബി. ശ്രീജയ, പ്രഫ. പി. ഇന്ദിര, കെ.പി. ഭാനഷായ് മോഹൻ, വിഷ്ണു നാരായണൻ എന്നിവർ സംസാരിച്ചു. പ്രഫ. പ്രീതി സ്വാഗതവും ഡോ. ടി. ശ്രീജ നന്ദിയും പറഞ്ഞു. മുട്ടം 994ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലെ അനുസ്മരണ സമ്മേളനം പ്രസിഡൻറ് ബി. നടരാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. ബി. രഘുനാഥ്, സി. മഹിളാമണി, കെ. ശശിധരൻ, എം. ശിവദാസൻ എന്നിവർ സംസാരിച്ചു. വി. ശ്രീലാൽ സ്വാഗതവും സുമ സുരേഷ് നന്ദിയും പറഞ്ഞു. വിജ്ഞാന കൈരളി വായനക്കൂട്ടം മാന്നാർ: നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ അക്ഷരദീപം വിജ്ഞാന കൈരളി വായനക്കൂട്ടം കവയിത്രി പിങ്കി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. മനോജ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ എൽ. ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോഒാഡിനേറ്റർ കെ.ആർ. പ്രദീപ്കുമാർ, പി.കെ. ഗോപകുമാർ, കെ. ഗിരീഷ്, സി. ഗായത്രി, നൗറിൻ ഫാത്തിമ, ജിസ് ഡൊമനിക്, ജെൻസി മറിയം, യോഹന്നാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.