അബദ്ധത്തിൽ ​െവടിയേറ്റ്​ ​ൈസനിക​െൻറ മരണം: മൃതദേഹം ഇന്ന്​ സംസ്​കരിക്കും

പറവൂർ: സഹപ്രവർത്തക​െൻറ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ച ബി.എസ്.എഫ് ൈസനികൻ വരാപ്പുഴ- കടമക്കുടി സ്വദേശി ടി.കെ. സുനിൽ കുമാറി​െൻറ (44) മൃതദേഹം ബുധനാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു. വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുകയും സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് ജോധ്പൂരിലെ റൈഫിൾ ഷൂട്ടിങ് പരിശീലന കേന്ദ്രത്തിൽ അപകടമുണ്ടായത്. ബി.എസ്.എഫിൽ ഇൻസ്ട്രക്ടറായിരുന്ന സുനിലിന് തോക്കുകളുടെ തകരാർ പരിശോധിക്കുന്നതിനിടെയാണ് സഹപ്രവർത്തക​െൻറ തോക്കിൽനിന്ന് വെടിയേറ്റത്. നെഞ്ചിന് താഴെ വെടിയേറ്റ നിലയിൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വർഷമായി ബി.എസ്.എഫിൽ ജോലി ചെയ്യുന്ന സുനിൽ അടുത്ത വർഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കടമക്കുടി ചേന്നൂർ തൈയ്യത്തറ വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കുമാര​െൻറയും അമ്മിണിയുെടയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: അമർനാഥ്, ദിൻഷാദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.