റവന്യൂ ജീവനക്കാർ സർക്കാർ ഭൂമിയുടെ സംരക്ഷകരാകണം ^ടി.ജെ. ആഞ്ചലോസ്​

റവന്യൂ ജീവനക്കാർ സർക്കാർ ഭൂമിയുടെ സംരക്ഷകരാകണം -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: സർക്കാർ ഭൂമി കൈയേറാൻ ശ്രമിക്കുന്നത് തടയാൻ റവന്യൂ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കേരള റവന്യൂ ഡിപ്പാർട്ട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതർക്കും പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വൻകിടക്കാർ കൈയേറുകയാണ്. ഇത് തടയാൻ ശക്തമായ നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നത്. ജില്ല പ്രസിഡൻറ് സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ ആർ. ഉഷ, എ. സുരേഷ്കുമാർ, പി.എസ്. സന്തോഷ്കുമാർ, എസ്. അജയസിംഹൻ, ജെ. ഹരിദാസ്, എസ്.പി. സുമോദ്, ഇ.പി. സുരേഷ്, വി. ഷൈലേഷ്കുമാർ, ജെ. ഉദയൻ എന്നിവർ സംസാരിച്ചു. 'ആധുനികകാലത്തെ റവന്യൂ ഓഫിസുകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാർ ആർ. സുഖലാൽ ഉദ്ഘാടനം ചെയ്തു. ബി. അശോക് വിഷയം അവതരിപ്പിച്ചു. ആലപ്പുഴ എ.ഡി.എം അബ്ദുൽ സലാം, ജോബിൻ കെ. ജോർജ് എന്നിവർ സംസാരിച്ചു. ആർ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എസ്. സന്തോഷ്കുമാർ (പ്രസി.), ആശ, പി. കുഞ്ഞുമോൻ (വൈ. പ്രസി.), പി.എസ്. സൂരജ് (സെക്ര.), ആർ. രാധാകൃഷ്ണൻ, കെ.ജി. ഐബു (ജോ. സെക്ര.), അരുൺകുമാർ (ട്രഷ.). വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ -പി.സി. ജോർജ് ആലപ്പുഴ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ആരോപിച്ചു. ആരെയും കിടപ്പാടമില്ലാതാക്കി ഇറക്കി വിടില്ലെന്ന സർക്കാറി​െൻറ പ്രഖ്യാപനത്തെയും ഇവർ നോക്കുകുത്തിയാക്കി. വിദ്യാഭ്യാസ വായ്പ കുടിശ്ശികയുടെ പേരിൽ ഇപ്പോഴും ജപ്തി നടപടിക്കായി ബാങ്ക് അധികൃതരെ സഹായിക്കുകയാണ് ഒരുവിഭാഗം സർക്കാർ ജീവനക്കാർ. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ട വായ്പ തിരിച്ചടവ് സഹായ പദ്ധതിയാണ് നടപ്പാക്കാൻ അനുവദിക്കാതെ അട്ടിമറിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. എജുക്കേഷനൽ ലോണീസ് വെൽഫെയർ അസോസിയേഷൻ ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ദേവസ്യ തോമസ് അധ്യക്ഷത വഹിച്ചു. എസ്. ഭാസ്കരൻ പിള്ള, മാലേത്ത് പ്രതാപചന്ദ്രൻ, ബേബി പാറക്കാടൻ, കെ.പി. അശോകൻ, ഇബ്രാഹീംകുട്ടി, കെ.ജെ. സാമുവൽ, മിനി ബാബു, റോസമ്മ ജോണിക്കുട്ടി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പ്രക്രിയയും; ക്വിസ് മത്സരം നാളെ ആലപ്പുഴ: അഖിലേന്ത്യാതലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ക്വിസ് മത്സരത്തി​െൻറ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും (എച്ച്.എസ്, എച്ച്.എസ്.എസ്) വെള്ളിയാഴ്ച തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പ്രക്രിയയും എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കും. ഒമ്പത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽമാരുമായി ബന്ധപ്പെടണം. മത്സരത്തിനുള്ള ചോദ്യാവലികൾ അതത് തഹസിൽദാർമാരിൽനിന്നും സ്കൂൾ അധികൃതർ കൈപ്പറ്റണം. സ്കൂൾതലത്തിൽ വിജയിക്കുന്ന രണ്ട് പേരടങ്ങുന്ന ടീമിന് ജില്ലതല മത്സരത്തിൽ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിവരങ്ങൾക്ക് എല്ലാ സ്കൂൾ അധികൃതരും താലൂക്ക് ഓഫിസുമായോ താലൂക്ക് ഇലക്ഷൻ വിഭാഗവുമായോ ബന്ധപ്പെടണമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.