ഉപജില്ല ക​േലാത്സവം സമാപിച്ചു

കോതമംഗലം: കഴിഞ്ഞ നാല് ദിവസമായി കവളങ്ങാട് സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കോതമംഗലം ഉപജില്ല കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 215 പോയൻറ് നേടി കോതമംഗലം സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 202 പോയൻറ് നേടി പൈങ്ങോട്ടൂർ സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കോതമംഗലം സ​െൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 214 പോയൻറുമായി ഒന്നാമതെത്തി. 165 പോയൻറ് നേടി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. യു.പി വിഭാഗത്തിൽ 76 പോയേൻറാടെ സ​െൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മൈലൂർ എം.എൽ.പി.എസും ഒന്നാം സ്ഥാനം പങ്കിട്ടു. 74 പോയൻറ് നേടി കോട്ടപ്പടി സ​െൻറ് ജോർജ് ഇ.എം.യു.പി.എസ് രണ്ടാംസ്ഥാനം നേടി. എൽ.പി വിഭാഗത്തിൽ 65 പോയൻറ് നേടി ഊന്നുകൽ എൽ.എഫ്.എച്ച്.എസും 59 പോയേൻറാടെ രാമല്ലൂർ എസ്.എച്ച്.എൽ.പി.എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ മാലിപ്പാറ ഫാത്തിമ മാത യു.പി.എസ് 78 പോയേൻറാടെ ഒന്നാം സ്ഥാനവും 72 പോയൻറ് നേടി നെല്ലിമറ്റം സ​െൻറ് ജോസഫ് യു.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ വിജയികളായി. അറബി കേലാത്സവത്തിൽ എൽ.പി വിഭാഗത്തിൽ മൈലൂർ എം.എൽ.പി.എസ് 45 പോയേൻറാടെ ഒന്നാം സ്ഥാനവും 43 പോയൻറുമായി ഇളംമ്പ്ര കാരക്കുന്നം എഫ്.എൽ.പി.എസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ 65 പോയൻറ് നേടി ചെറുവട്ടൂർ ഗവ. യു.പി സ്കൂൾ ഒന്നാം സ്ഥാനവും 59 പോയേൻറാടെ പല്ലാരിമംഗലം ഗവ. വി.എച്ച്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയേൻറാടെ പല്ലാരിമംഗലവും 83 പോയേൻറാടെ ചെറുവട്ടൂർ ഗവ. ഹൈസ്കൂളും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വിൽസൺ ഇല്ലിക്കൽ, വർഗീസ് കൊന്നനാൽ, ടി.എൻ. അശോകൻ, സി.ഇ. സീതി, മാത്യു സാമുവൽ, ബീന പോൾ, ബേസിൽ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.