വ്യാപാരി വ്യവസായി ഏകോപനസമിതി കരിദിനം ആചരിച്ചു

കുട്ടനാട്: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിച്ച് വ്യാപാരി വ്യവസായി സമിതി കുട്ടനാട് ഏരിയ കമ്മിറ്റി രാമങ്കരി എസ്.ബി.ഐയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. ജില്ല സെക്രട്ടറി ടി.വി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജോബി തോമസ് അധ്യക്ഷത വഹിച്ചു. പി.സി. മോനിച്ചന്‍, കെ.പി. ഷാജി, കെ.കെ. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. കരിദിനാചരണത്തോടനുബന്ധിച്ച് കറുത്ത നിറത്തിെല ബാഡ്ജ് ധരിച്ച് പണമിടപാടുകള്‍ ബഹിഷ്‌കരിച്ചാണ് വ്യാപാരികള്‍ സമരത്തില്‍ പങ്കെടുത്തത്. മാതൃഭാഷ വാരാഘോഷം സമാപിച്ചു ആലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി സപ്തതി ആഘോഷ സമാപനങ്ങളുടെ ഭാഗമായി നടന്ന മാതൃഭാഷ വാരാഘോഷം സമാപിച്ചു. കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. വി. മനോഹരൻ, വി. ഉപേന്ദ്രൻ, സെനോ പി. ജോസഫ് എന്നിവർ സംസാരിച്ചു. സി.കെ. ശ്രീകുമാർ സ്വാഗതവും ആർ. രഘുലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ലൈബ്രറിക്കുട്ടികളുടെ നാടകസംഘത്തി​െൻറ 'ഒരു ജാതി പിള്ളേർ', ചങ്ങനാശ്ശേരി അണിയറയുടെ 'നോക്കുകുത്തി' നാടകങ്ങൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.