ചാൾസ്​ രാജകുമാരൻ ഇന്ത്യയിൽ

ന്യൂഡൽഹി: ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. അടുത്ത വർഷം ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്്ട്രത്തലവന്മാരുടെ 'ചോഗം' ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നതിനായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാജകുമാരനൊപ്പം പത്നി കാമില പാർക്കറും ഉണ്ട്. പത്തു ദിവസം നീളുന്ന പര്യടനത്തിൽ ഇന്ത്യയെക്കൂടാതെ സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. 2018 ഏപ്രിലിൽ നടക്കുന്ന ഉച്ചകോടിയിൽ ഉന്നയിക്കപ്പെടുന്ന കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, സാമ്പത്തിക സഹകരണം തുടങ്ങിയ കാര്യങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.