എം.ജി സർവകലാശാല വാർത്തകൾ

മൂല്യനിർണയം: 13മുതൽ 25വരെ യു.ജി/പി.ജി ക്ലാസുകൾക്ക് അവധി കോട്ടയം: എം.ജി സർവകലാശാല നടത്തിയ രണ്ടും മൂന്നും അഞ്ചും സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി പരീക്ഷകളുടെ മൂല്യനിർണയം നവംബർ 13മുതൽ 25വരെ എട്ടു മേഖല ക്യാമ്പുകളിലായി നടത്തും. ഈ ദിവസങ്ങളിൽ അഫിലിയേറ്റഡ് കോളജുകളിൽ യു.ജി/പി.ജി ക്ലാസുകൾ ഉണ്ടായിരിക്കില്ല. സർവകലാശാല പരീക്ഷകളും നടത്തില്ല. ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെ പ്രിൻസിപ്പൽമാർ ഒഴികെ എല്ലാ അധ്യാപകരും മൂല്യനിർണയക്യാമ്പിൽ ഹാജരാകണം. ക്യാമ്പിൽ അധ്യാപകരുടെ പങ്കാളിത്തം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ സിൻഡിക്കേറ്റ് സമിതി സന്ദർശിച്ച് പങ്കെടുക്കാത്ത അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പേരിൽ അച്ചടക്കനടപടി കൈക്കൊള്ളും. പി.ജി ഏകജാലകം: ഫൈനൽ അലോട്ട്മ​െൻറിൽ പ്രവേശനം ഇന്നുകൂടി ഏകജാലകം വഴി 2017ൽ പി.ജി പ്രവേശനത്തിനുള്ള മൂന്നാം ഫൈനൽ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. മൂന്നാം ഫൈനൽ അലോട്ട്മ​െൻറ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച്, അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം എട്ടിന് വൈകീട്ട് നാലിനകം അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ഇപ്രകാരം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. പ്രാക്ടിക്കൽ പരീക്ഷ 2017 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബയോടെക്നോളജി (സി.ബി.സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ ഒമ്പതുമുതൽ ഡിസംബർ ഒന്നുവരെ അതത് കോളജുകളിൽ നടത്തും. 2017 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബയോടെക്നോളജി (സി.ബി.സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ ഒമ്പതുമുതൽ 29വരെ അതത് കോളജുകളിൽ നടത്തും. 2017 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി മൈേക്രാബയോളജി (സി.ബി.സി.എസ്.എസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ ഒമ്പതുമുതൽ 30വരെ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും ആറാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റഡ് കോളജിലെയും സി.പി.എ.എസ് കേന്ദ്രങ്ങളിലെയും 2014 അഡ്മിഷൻ റഗുലർ/ 2012, 2013 അഡ്മിഷൻ സപ്ലിമ​െൻററി, 2015 അഡ്മിഷൻ ലാറ്ററൽ എൻട്രി, 2013, 2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 13മുതൽ 22വരെ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷഫലം 2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ടെക്സ്റ്റയിൽസ് ആൻഡ് ഫാഷൻ, നാലാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (പി.ജി സി.എസ്.എസ് -റഗുലർ/ബെറ്റർമ​െൻറ്/സപ്ലിമ​െൻററി) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 20വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി എച്ച്.എം ആൻഡ് ടി (റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 18 വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.