നോട്ട്​ നിരോധനത്തി​െൻറ ഒന്നാം വർഷത്തിൽ ജോർജും ഒാർമയായി

കായംകുളം: നോട്ട് നിരോധനത്തി​െൻറ ഒന്നാം വർഷമെത്തുേമ്പാൾ മൂത്രശേഖരണസഞ്ചിയും കൈയിലേന്തി ബാങ്കിലെ ക്യൂവിൽ നിന്ന ജോർജും ഒാർമയായി. ഭരണിക്കാവ് കോയിക്കൽ ചന്തയിലെ എസ്.ബി.ഐ ശാഖയിൽ അവശത വകവെക്കാതെ മൂത്രസഞ്ചിയും കൈയിലേന്തി എത്തിയ പള്ളിക്കൽ പുതുപ്പുരക്കൽ വടക്കതിൽ ജോർജ് (67) മൂന്നുമാസം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. അർബുദ ബാധിതനായ ഇദ്ദേഹം മൂത്രശേഖരണ സഞ്ചിയും തൂക്കി നോട്ട് മാറാൻ എത്തിയത് 'മാധ്യമം' വാർത്തയാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. 12 വർഷത്തോളം രോഗബാധിതനായി കിടപ്പിലായിരുന്ന ജോർജിന് നോട്ട് നിരോധനം നൽകിയ ദുരിതം ചില്ലറയായിരുന്നില്ല. മൂത്രസംബന്ധ പ്രശ്നം കൂടിയുള്ളതിനാൽ വീടിന് പുറത്തേക്ക് പോകാതിരുന്ന ജോർജിനെ അക്കൗണ്ടിെല പണം മാറാൻ ഉപഭോക്താവ് നേരിട്ട് എത്തണമെന്ന നിബന്ധനയാണ് വേദന സഹിച്ചും ബാങ്കിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.