എസ്.സി കോളനിയിലേക്കുള്ള വഴി അടച്ചെന്ന് പരാതി

ആലുവ: എസ്.സി കോളനിയിലേക്കുള്ള വഴി അടച്ചുകെട്ടിയതായി പരാതി. നായരമ്പലം നെടുങ്ങാട് ചിറ്റൂത്തറ എസ്.സി കോളനിയിലെ 12 വീട്ടുകാര്‍ 25 വര്‍ഷമായി ഉപയോഗിക്കുന്ന വഴി അടച്ചുകെട്ടിയതായി താമസക്കാരി നിമ്മി പ്രിയയാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. വഴിയുടെ തുടക്കത്തിലെ ചില വീട്ടുകാരാണ് വഴി തടഞ്ഞതെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഈ ഭാഗത്തുണ്ടായിരുന്ന പൊതുടാപ്പ് ഉപയോഗിക്കാതെവന്നതോടെ അത് തങ്ങള്‍ അധികൃതരെക്കൊണ്ട് ഒഴിവാക്കിയിരുന്നതായി നിമ്മി പറയുന്നു. ഇതിലുള്ള വിരോധം തീര്‍ക്കാനാണ്, പഞ്ചായത്ത് മെറ്റലിങ് വരെ നടത്തിയ റോഡ് തടഞ്ഞതെന്നും പരാതിയില്‍ ആരോപിക്കുന്നു. സമ്മതമില്ലാതെയാണ് തങ്ങളുടെ സ്‌ഥലത്തുകൂടെ റോഡുണ്ടാക്കിയതെന്നാണ് വഴി തടഞ്ഞവര്‍ പറയുന്നതത്രെ. ഇവരുടെ രാഷ്‌ട്രീയ സ്വാധീനം മൂലം പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ അധികൃതര്‍ നടപടികള്‍ എടുക്കുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.