കണ്ടെയ്നർ തൊഴിലാളി സമരം പിൻവലിച്ചു

മട്ടാഞ്ചേരി: ഏഴു ദിവസമായി ബി.എം.എസ് കണ്ടെയ്നർ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. മന്ത്രി തോമസ് ചാണ്ടിയുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെതുടർന്നാണിത്. കണ്ടെയ്നർ ലോറികളിൽ അമിത ലോഡ് എടുക്കുന്നതി​െൻറ പേരിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനെതിരെയായിരുന്നു സമരം. മന്ത്രിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്നും ബി.എം.എസ് നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.