കെ.എൻ.എം യോഗം

കാഞ്ഞിരമറ്റം: അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കാഞ്ഞിരമറ്റം ശബാബ് നഗറിൽ കെ.എൻ.എമ്മി​െൻറയും പോഷക സംഘടനകളുടെയും യോഗംചേർന്നു. പ്രമേയ വിശദീകരണ പ്രഭാഷണങ്ങളും കുടുംബ സംഗമങ്ങളും സംഘടിപ്പിക്കാനും ആമ്പല്ലൂർ പഞ്ചായത്തിലെ ആയിരംവീടുകളിൽ സമ്മേളന പ്രമേയ ലഘുലേഖകൾ വിതരണം ചെയ്യാനും തീരുമാനിച്ചു. എം.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫക്രുദ്ദീൻ, എം.എം. ബഷീർ മദനി, കെ.എസ്. ഹസൈനാർ, കെ.എസ്. ജവാദ് അഹ്സൻ, എം.എ. അസ്ലം, എം.എ. ആസിഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.